bahrainvartha-official-logo
Search
Close this search box.

രാജ്യം പൗരന്മാരുടെ അവകാശങ്ങളിൽ ശ്രദ്ധാലുവാണെന്ന് ബഹ്‌റൈൻ വിദേശ കാര്യ മന്ത്രി

Foreign minister

 

മനാമ: രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബഹ്റൈൻ ഫോറിൻ മിനിസ്റ്റർ അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനി അഭിപ്രായപ്പെട്ടു.

ഖത്തർ നാവിക സേനയിൽ നിന്ന് നിയമ നടപടികൾ നേരിട്ട ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൾകാനുള്ള കാബിനറ്റ് തീരുമാനം പൗരന്മാരോടുള്ള രാഷ്ട്രത്തിന്റെ കരുതലിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തലമുറകളായി നിലനിന്നു വന്നിരുന്ന മത്സ്യബന്ധന അവകാശങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ പുനസ്ഥാപിക്കാൻ ഖത്തറുമായി ഉഭയകക്ഷി ചർച്ചകൾക്ക് ബഹ്റൈൻ മുൻകൈയ്യെടുക്കാൻ തീരുമാനിച്ചതിനേയും അദ്ദേഹം പ്രകീർത്തിച്ചു.

ഗൾഫ് രാജ്യങ്ങളുടെ സഹകരണം ഉറപ്പു വരുത്താൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!