small icons
small icons

പ്രവാസി തൊഴിലാളികളുടെ പെർമിറ്റ് ഫീസിൽ 50% വർദ്ധനവ്; പ്രധാന മേഖലകളിൽ 70% സ്വദേശിവൽക്കരണം; പാർലമെന്റ് നിർദ്ദേശത്തിൽ വിപുലമായ പഠനത്തിന് ഉത്തരവിട്ട് ബഹ്‌റൈൻ സർക്കാർ

Bahrain-Bay-development

മനാമ: സ്വദേശി ഉദ്യോഗാർത്ഥികൾ കൂടുതലായുള്ള തെരഞ്ഞെടുക്കപ്പെട്ട ചില തൊഴിൽ മേഖലകളിൽ 70 ശതമാനം ബഹ്‌റൈനിവൽക്കരണം നടപ്പിലാക്കുന്നതിനും വിദേശി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ മൂന്ന് വർഷത്തിനുള്ളിൽ 50 ശതമാനം വരെ വർദ്ധനവ് വരുത്തുന്നതിനുമായി ബഹ്‌റൈൻ പാർലമെന്റ് മുൻപോട്ടു വെച്ച അടിയന്തര നിർദ്ദേശത്തിൽ സമഗ്ര പഠനത്തിന് സർക്കാർ ഉത്തരവിട്ടു.

എം.പി ഡോ. മുനീർ സുറൂർ മുന്നോട്ടുവെച്ച നിർദ്ദേശം സഭ നേരത്തെ പാസ്സാക്കി സർക്കാരിന് കൈമാറിയിരുന്നു. ബിരുദധാരികളായ നിരവധി ബഹ്‌റൈനികൾ തൊഴിൽരഹിതരായി നിൽക്കുന്ന സാഹചര്യത്തിൽ, തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് നിർദ്ദേശത്തിന്റെ പ്രഥമ ലക്ഷ്യം. കരട് നിർദ്ദേശപ്രകാരം വിദേശികളുടെ വർക്ക് പെർമിറ്റ് ഫീസ് ഒന്നാം വർഷം 20 ശതമാനവും, രണ്ടാം വർഷം 35 ശതമാനവും, മൂന്നാം വർഷം 50 ശതമാനവും വരെ ഉയർത്താനും ഈ മേഖലകളിൽ കുറഞ്ഞത് 70% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു.

തത്വത്തിൽ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുന്നതിനോട് യോജിക്കുന്നുവെങ്കിലും, ചില മേഖലകളെ മാത്രം പ്രത്യേകം തെരഞ്ഞെടുത്ത് ഫീസ് ഉയർത്തുന്നതും 70% ക്വാട്ട നിശ്ചയിക്കുന്നതും വിപണിയിലെ തൊഴിൽ ആവശ്യകതകളെ ബാധിച്ചേക്കാമെന്ന് സർക്കാർ നിരീക്ഷിച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയും വ്യവസായ രംഗത്തെ മാറ്റങ്ങളും അനുസരിച്ച് തൊഴിൽ താൽപ്പര്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെയും തൊഴിൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷവും മാത്രമേ ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ സാധിക്കൂവെന്ന് സർക്കാർ വ്യക്തമാക്കി. ‘നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ’, ‘എക്കണോമിക് റിക്കവറി പ്ലാൻ’ എന്നിവയിലൂടെ ബഹ്‌റൈനികൾക്ക് മികച്ച തൊഴിലും പരിശീലനവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി വിപണി മാതൃകകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

റെസ്റ്റോറന്റ് മെനുകളിൽ കലോറി-അലർജി വിവരങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 ദിനാർ വരെ പിഴയും കർശന ശിക്ഷയും; ഷൂറ കൗൺസിലിൽ നിയമ ഭേദഗതി സമർപ്പിച്ചു

error: Content is protected !!