bahrainvartha-official-logo
Search
Close this search box.

റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് കൊവിഡ് വാക്‌സിന് യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

covid va1

ദുബായ്: റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് കൊവിഡ് വാക്‌സിന് യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി യുഎഇ അനുമതി നൽകിയത്. സ്പുട്‌നിക്-അഞ്ചിന്റെ ഫലപ്രാപ്തി 91.4 ശതമാനമാണ്. സ്പുട്‌നിക്-അഞ്ച് വാക്‌സിൻ വൈറസിനെതിരായ ശക്തമായ ആന്റിബോഡി പ്രതികരണം, ഉപയോഗത്തിലെ സുരക്ഷ, അന്താരാഷ്ട്ര സുരക്ഷ, ഫലപ്രാപ്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് എന്നിവ പഠനത്തിലൂടെ വ്യക്തമായതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. യുഎഇ അംഗീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്-അഞ്ച്. ചൈനയുടെ സിനോഫാം, ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിനുകളാണ് യുഎഇ നേരത്തെ ഉപയോഗിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!