bahrainvartha-official-logo
Search
Close this search box.

ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

blood2

മനാമ : രാഷ്ട്ര പിതാവ് മഹത്മജിയുടെ 73ാം മത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പ് സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മറ്റി പ്രസിഡണ്ട് ഷമീം കെ സി നടുവണ്ണൂരിൻ്റെ നേത്യത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് കെ ജി ബാബുരാജ് മുഖ്യാഥിതിയായി പങ്കെടുത്തു.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശീയ കമ്മറ്റി ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി, ബോബി പാറയിൽ, രവി സോള, ജവാദ് വക്കം, മനുമാത്യു, ഇബ്രാഹിം അദ്ഹം, നിസാർ കുന്നുകുളത്തിങ്കൽ മറ്റ് ജില്ലാകമ്മറ്റി ഭാരവാഹികളായ ഫിറോസ് അറഫ, സൽമാൻ ഫാരിസ്, റംഷാദ് മലപ്പുറം തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. ജില്ലാകമ്മറ്റി ജനറൽ സെക്രട്ടറി ബിജുബാൽ സി കെ, ട്രഷറർ പ്രദീപ് മേപ്പയ്യൂർ, മറ്റ് ജില്ലാ ഭാരവാഹികൾ ആയ സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, രവി പേരാമ്പ്ര, ജാലിസ് കെ കെ, സുമേഷ് അനേരി, രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപാറ, ശ്രീജിത്ത് പനായി, റഷീദ് മുയിപ്പോത്ത്, അനിൽകുമാർ, മുബി കോക്കല്ലൂർ, ബാലകൃഷ്ണൻ മുയിപ്പോത്ത്, റാഷിഖ് നന്മണ്ട, പ്രവിൽദാസ്, തുളസിദാസ് തുടങ്ങിയവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!