bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യം; മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊതു സുരക്ഷാ വിഭാഗം അസിസ്റ്റൻറ് മേധാവി

2 1 moi

മനാമ: രാജ്യത്ത് നിലവിൽ ഉണ്ടായിരിക്കുന്ന കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ജനങ്ങളുടെയും സർക്കാറിൻ്റെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് ബഹ്റൈനിലെ പരിശീലനത്തിനും നടത്തിപ്പിനും ചുമതലയുള്ള പൊതു സുരക്ഷാ വിഭാഗം അസിസ്റ്റൻറ് മേധാവി ബ്രിഗേഡിയർ ഡോക്ടർ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ. രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അധികൃതർ നൽകിയ മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മാസ്ക് ഉപയോഗം തുടരാനും സാമൂഹ്യ അകലം പാലിക്കാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീടുവിട്ട് പുറത്തിറങ്ങാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുഇടങ്ങളിൽ മാസ്ക് ഉപയോഗിക്കാതെ പുറത്തിറങ്ങിയ 46916 പേർക്കെതിരെ നടപടിയെടുത്തതായി അദ്ദേഹം അറിയിച്ചു. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി
ഫെബ്രുവരി 11 വരെയുള്ള കാലയളവിൽ 55651 കാമ്പയിനുകൾ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!