കോവിഡ് വകഭേദം: പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

coronatest

ന്യൂഡൽഹി: സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനെത്തുടർന്ന് പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസർക്കാർ പുറത്തിറക്കി. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക. അതേസമയം, യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

പുതിയ മാർഗനിർദേശം അനുസരിച്ച്‌ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. അതേസമയം, കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ വകഭേദം ഇന്ത്യയിൽ നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയത്. അതേസമയം യു.കെ. വകഭേദം 187 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപേ സ്വയം സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിപ്പോർട്ട് എന്നിവ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍, അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ സാധ്യതയുണ്ട്. യു.കെ., യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവര്‍, ഇവിടെ എത്തിയതിനു ശേഷം സ്വന്തം ചിലവില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്യണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!