bahrainvartha-official-logo
Search
Close this search box.

യാത്രമുടങ്ങിയ ഹരിപ്പാട് സ്വദേശിയ്ക്ക് എയർ ടിക്കറ്റ് നൽകി ആലപ്പുഴ പ്രവാസി അസോസിയേഷൻ

alapuzha1

മനാമ: രോഗബാധിതനായി സൽമാനിയ ആശുപത്രിയിൽ പ്രാരംഭ ചികിത്സക്ക് ശേഷം നാട്ടിൽ പോകുന്നതിനായി എയർപോർട്ടിൽ എത്തിയെങ്കിലും ജോലിസ്ഥലത്തുവെച്ചു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുള്ള പിഴ അടക്കാഞ്ഞതിനാൽ യാത്രമുടങ്ങിയ ഹരിപ്പാട് സ്വദേശി മോഹനന് നാട്ടിലേക്കുള്ള എയർ ടിക്കറ്റ് നൽകി ആലപ്പുഴ പ്രവാസി അസോസിയേഷൻ. തൊഴിലിടത്തിലുള്ള പിഴ സ്പോൺസർ അടച്ചിട്ടുണ്ടെന്നു അറിയിച്ചിരുന്നുവെങ്കിലും അടച്ചിട്ടില്ല എന്ന് മനസ്സിലാക്കിയത് എയർപോർട്ടിൽ എത്തിയപ്പോഴാണ്. ആലപ്പുഴ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജോർജ് അമ്പലപ്പുഴയുടെ നേതൃത്വത്തിൽ ട്രഷറർ അനിൽ കായംകുളം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയലാൽ ചിങ്ങോലി, രാജേഷ് മാവേലിക്കര എന്നിവർ അദ്ദേഹത്തിന്റെ താമസസ്ഥലത്തു എത്തി യാത്ര ചെയ്യുവാനുള്ള ടിക്കറ്റ് നല്കുകയാണുണ്ടായത്.

സംഘടന ഏറ്റെടുത്തിട്ടുള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിക്കുന്ന മുഴുവൻ അംഗങ്ങങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. അംഗത്വ വിതരണം ഊര്ജിതപ്പെടുത്തുവാനും വാർഷിക പൊതുയോഗ തീരുമാനപ്രകാരം സബ്‌കമ്മിറ്റികൾ വിപുലീകരിച്ചു പ്രവർത്തന സജ്ജമാക്കുവാനും ഏരിയ കമ്മിറ്റികൾ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് അമ്പലപ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ഹാരിസ് വണ്ടാനം ,സജി കലവൂർ, അനിൽ കായംകുളം, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, രാജേഷ് മാവേലിക്കര, ജയലാൽ ചിങ്ങോലി, അജ്മൽ കായംകുളം, ലാലു മുതുകുളം, മഹേഷ് മുല്ലക്കൽ, സന്തോഷ് പിള്ള എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!