മനാമ: ജോണ്സണ് ആൻഡ് ജോണ്സണ് കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഘട്ടത്തില്‍ ബഹ്റൈനില്‍ ഉപയോഗിക്കുന്നതിന് നാഷനല്‍ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നല്കി. ഫൈസര്‍, സിനോഫാം, കൊവിഷീൽഡ് ആസ്ട്ര സെനക, സ്പുട്നിക് എന്നിവ ഉപയോഗിക്കുന്നതിന് നേരത്തേ അനുമതി നല്‍കിയിരുന്നു. പരീക്ഷണത്തില്‍ ജോണ്സണ് ആൻഡ് ജോണ്സണ് സുരക്ഷിതമാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഇതിന് ഉടനെ അനുമതി ലഭിക്കുമെന്നും കരുതുന്നു. അതേസമയം ജോണ്സണ് ആന്‍ഡ് ജോണ്സണ് നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വിലയിരുത്തിയിരുന്നു.
