bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹം: ഐ സി എഫ്

icf

വിദേശത്ത് നിന്നും നാട്ടിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ ചെലവ് വഹിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ ഐ സി എഫ് നാഷണൽ കമ്മിറ്റി സ്വാഗതം ചെയ്തു. പുറപ്പെടുന്ന രാജ്യത്തുനിനും 72 മണിക്കൂർ മുമ്പെടുക്കുന്ന കോവിഡ് നെഗറ്റീവ്‌ റിപ്പോർട്ടുമായി വിമാനത്താവളത്തിലെത്തുന്നവരും നിർബന്ധിത പി സി ആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. കുടുംബവുമായി നാട്ടിലെത്തുന്നവർക്കും അല്ലാത്തവർക്കും സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന നിർദ്ദേശത്തിനെതിനെതിരെ

ഐ സി എഫ്‌ ഉൾപ്പെടെയുള്ള സംഘടനകൾ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.

ഈ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശ കാര്യ മന്ത്രി എന്നിവർക്ക് ഐ സി എഫ് നേരത്തെ കത്തയക്കുകയും ചെയ്‌തിരുന്നു. പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി, പ്രവാസികൾക്ക് പി സി ആർ ടെസ്റ്റ് സൗജന്യമാക്കിയ ആരോഗ്യമന്ത്രിയേയും മുഖ്യമന്ത്രിയെയും ഐ സി എഫ് നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.

സയ്യിദ് ഹബീബ് അൽ ബുഖാരി ആദ്യക്ഷം വഹിച്ചു. നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അഷ്‌റഫലി, സലിം പാലച്ചിറ, സുബൈർ സഖാഫി, ഖാദർ മാഷ്, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും ഉമർ സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!