bahrainvartha-official-logo
Search
Close this search box.

കോവിഡിനെ നേരിടുന്നതിൽ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അഭിനന്ദിച്ച് ഹെ​ൽ​ത്ത്​​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി

bahrainhealth

മനാമ: കോവിഡിനെ നേരിടുന്നതിൽ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അഭിനന്ദിച്ച് ഹെ​ൽ​ത്ത്​​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​യ. ലോകത്തെ ബാധിക്കുന്ന അസാധാരണമായ ആരോഗ്യസ്ഥിതികൾക്കിടയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച നേട്ടങ്ങൾ കൈവരിച്ചതായും ആ​ലി ഫീ​ൽ​ഡ്​ സെൻറ​റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ നടത്തിയ സന്ദർശനത്തിനിടെ ഡോ. ​വ​ലീ​ദ്​ പറഞ്ഞു. സ​മൂ​ഹ​ത്തിന്റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ സെൻറ​റി​ലെ ആ​രോ​ഗ്യ പ്രവർത്തകരും വ​ള​ൻ​റി​യ​ർ​മാ​രും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളും അ​വ​രു​ടെ ദേശസ്നേഹവും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ അ​ൽ മാ​നി​യ ​പ​റ​ഞ്ഞു.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​ൻ, സ്​​ത്രീ​ക​ൾക്കും കു​ട്ടി​ക​ൾ​ക്കും മു​ൻ​ക​രു​ത​ൽ ​ക്വാ​റ​ൻ​റീ​ൻ എ​ന്നി​വ​ക്കാ​യാണ് ​ആ​ലി ഫീ​ൽ​ഡ്​ സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അണ്ടർസെക്രട്ടറി ബഹ്‌റൈനികൾക്കും വിദേശികൾക്കും നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പാലിച്ച എല്ലാ നടപടിക്രമങ്ങളെക്കുറിച്ചും അന്വേഷിച്ചു. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് അംഗമായ അൽ മാനിയ, പകർച്ചവ്യാധിയുടെ വിവിധ ഘട്ടങ്ങളിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി മെഡിക്കൽ സേവനങ്ങൾ നൽകിയ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമതയെ പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!