കൊച്ചി: കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മോഹൻലാൽ. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. വാക്സിന് സ്വീകരിക്കുന്ന തന്റെ ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യാ ഗവണ്മെന്റിനും വാക്സിന് നിര്‍മ്മാതാക്കളായ കമ്പനികള്‍ക്കും ആരോഗ്യമേഖലയ്ക്കും താന്‍ നന്ദി അറിയിക്കുകയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മാർച്ച് 1 മുതലാണ് ഇന്ത്യയിൽ രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത്.