കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്: മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതിക്ക് താത്ക്കാലിക നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ 

covaccine

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്‌ക്കാലികനിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണപങ്കാളിയായ യൂണിസെഫ് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നത്.

ബ്രസീൽ, ബ്രിട്ടൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം നിലവിൽ ഏറെക്കുറെ മന്ദഗതിയാലാണ്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ഏകദേശം 52 ദശലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്തതായാണ് കണക്കുകൾ നൽകുന്ന സൂചന. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മേൽ പ്രായമുള്ളവർക്കു കൂടി വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!