bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഊശാന പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെട്ടു

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ഊശാ​‍ന  പെരുന്നാള്‍ ശുശ്രൂഷയില്‍ നിന്ന്

മനാമ: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഊശാ​‍ന പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും ഊശാന പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ കാര്‍മികത്വത്തില്‍ ആണ്‌ ശുശ്രൂഷകള്‍ നടന്നത്. കോവിഡ് നിബദ്ധനകൾ പ്രകാരം ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ എല്ലാം ഓണ്‍ ലൈനായി ഇടവകയുടെ ഫെയ്സ്ബുക്ക് പേജ് വഴി വെബ്ബ്കാസ്റ്റ് ചെയ്യപ്പെടുന്നതാണെന്ന് കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജോസ്) എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!