bahrainvartha-official-logo
Search
Close this search box.

ഉയരുന്ന കോവിഡ് കേസുകൾ, മാറുന്ന കാലാവസ്ഥ; ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥന

20210330_043704_0000

മനാമ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നും ബഹ്‌റൈനിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ്  ബാധയെത്തുടർന്നും ആളുകൾക്ക് വീട്ടിൽത്തന്നെ തുടരാൻ  മുന്നറിയിപ്പ്.  കഴിഞ്ഞ ആഴ്ച അലർജി കേസുകളിൽ ഉണ്ടായ വർദ്ധനവ് സ്വകാര്യ, പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ  ഡോക്ടർമാർ സൂചിപ്പിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ രേഖപ്പെടുത്തിയത്.

ബഹ്‌റൈൻ്റെ കാലാവസ്ഥ വകുപ്പ് പൊടിപടലമുള്ള കാലാവസ്ഥയും വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പരമാവധി വീടുകളിൽ തന്നെ തുടരണമെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ടവർ ആവർത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!