പ്രതിദിന കേസുകളിലെ വർദ്ധനവ്; കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​നാ​മ: കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പ്ര​തി​ദി​ന കോ​വി​ഡ്​ നി​ര​ക്ക്​ 1000ത്തി​ന്​​ മു​ക​ളി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​ട​പെ​ട​ൽ. പു​തി​യ കേ​സു​ക​ളി​ൽ പ​ല​തി​ലും കോ​വി​ഡ്​ വൈ​റ​സി​​െൻറ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വൈ​റ​സി​െൻറ പു​തി​യ വ​ക​ഭേ​ദം അ​തി​വേ​ഗം പ​ട​രു​ന്ന​തും കൂ​ടു​ത​ൽ മാ​ര​ക​വു​മാ​ണെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ന​ൽ​കി​യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു.

വ​ലി​യ സം​ഗ​മ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ച​ട​ങ്ങു​ക​ൾ ഒ​രു വീ​ട്ടി​ലു​ള്ള​വ​രെ മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, ​മാ​സ്​​ക്​ ധ​രി​ക്കു​ക എ​ന്നി​വ​യും പാ​ലി​ക്ക​ണം. വീ​ടി​നു​ള്ളി​ലാ​ണെ​ങ്കി​ലും ​പ്രാ​യ​മാ​യ​വ​ർ, മാ​റാ രോ​ഗി​ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ട​പ​ഴ​കു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണം. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ എ​ല്ലാ​വ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു. ഇ​ട​ക്കി​ടെ കൈ ​ക​ഴു​കു​ക, പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യും പാ​ലി​ക്ക​ണം. കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ൽ ലോ​ക​ത്ത്​ മു​ൻ​നി​ര​യി​ലാ​ണ്​ ബ​ഹ്​​റൈ​െൻറ സ്​​ഥാ​നം. ഏ​പ്രി​ൽ അ​വ​സാ​ന​മാ​കു​േ​മ്പാ​ൾ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ പ​രി​പാ​ടി എ​ത്തി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!