bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റുകളിൽ ‘ലെ​റ്റ്സ്​ ഈറ്റാലി​യ​ൻ’ ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി

received_1122753444875609

മ​നാ​മ: ബഹ്റൈനിലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റുകളിൽ ‘ലെ​റ്റ്സ്​ ഈറ്റാലി​യ​ൻ’ ഭ​ക്ഷ്യ​മേ​ള​യു​ടെ നാ​ലാം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി. ഡാന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബ​ഹ്​​റൈ​നി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ള അ​മാ​ദേ ഭക്ഷ്യമേള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല, ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പങ്കാളികളായി. ഏ​പ്രി​ൽ 19 മുതൽ 25വ​രെ തു​ട​രു​ന്ന ഭ​ക്ഷ്യ​മേ​ള ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യു​ള്ള സ​ഹ​ക​ര​ണം മി​ക​വു​റ്റ​താ​ണെ​ന്നും ഇ​റ്റാ​ലി​യ​ൻ രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഈ ​അ​വ​സ​രം ഒ​രു​ക്കി​യ​തി​ന്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. പ്ര​ മുഖ ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ ചീ​സ്, ചോ​ക്ല​റ്റ്, ഫ്രൂ​ട്ട്​ ജാ​മു​ക​ൾ, പാ​സ്​​ട്രി, ഒ​ലി​വ്​ ഓയി​ൽ തു​ട​ങ്ങി​യ​വ ഭ​ക്ഷ്യ​മേ​ള​യി​ലെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. പ്രാ​ദേ​ശി​ക ഉ​പ​ഭോ​ക്​​താ​ക്ക​ളെ ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ഭ​ക്ഷ്യ​മേ​ള സ​ഹാ​യി​ക്കു​മെ​ന്ന്​ ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി ക​മീ​ഷ​ണ​ർ ജി​യോ​സ​ഫാ​ത്​ റി​ഗാ​​നോ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!