തിരുവനന്തപുരം: അറുപതിലധികം മണ്ഡലങ്ങളില്‍ ലീഡ് നേടി എല്‍ഡിഎഫ് മുന്നേറ്റം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു. തവനൂരില്‍ മന്ത്രി കെ.ടി ജലീല്‍ പിന്നിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. യുവ എം.എല്‍.എ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിന്റെ ലീഡ് നിലനിർത്തുന്നു.
തിരുവനന്തപുരത്ത് ആന്റണി രാജുവിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാര്‍ മുന്നിലെത്തി. ചടയമംഗത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി ജെ. ചിഞ്ചുറാണി പിന്നിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം നസീറാണ് ലീഡ് ചെയ്യുന്നത്. തവനൂരില്‍ മന്ത്രി കെ.ടി ജലീലിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ലീഡ് വര്‍ദ്ധിപ്പിക്കുന്നു. തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജാണ് ഇപ്പോള്‍ മുന്നേറുന്നത്.