മനാമ: വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിഭവ സഹായ സഹകരണങ്ങൾ സ്വരൂപിച്ച് ബി കെ എസ് എഫ് കമ്യൂണിറ്റി വളണ്ടിയേഴ്സ് തയ്യാറാക്കിയ 1500 ലധികം വരുന്ന ഇഫ്താർ കിറ്റുകൾ ബഹ്റൈനിലെ വിവിധ ലാബർ ക്യാമ്പുകളിലും അർഹതപ്പെട്ടവർക്കും വിതരണം ചെയ്തു.
ഇഫ്താർ കമ്മറ്റി കൺവീനർ നജീബ് കടലായി, രക്ഷധികാരി ബഷീർ അമ്പലായി, സുബൈർ കണ്ണൂർ കമ്യൂണിറ്റി ഹെൽപ്പ് ഡെസ്ക് കൺവീനർ ഹാരിസ് പഴയങ്ങാടി, വളണ്ടിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, വളണ്ടിയന്മാരായ ലത്തീഫ് മരക്കാട്ട്, നുബിൻ ആലപ്പുഴ, മണിക്കുട്ടൻ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, നൗഫൽ വയനാട്, റാഷിദ് കണ്ണങ്കോട്ട്, സലീം നമ്പ്ര, അജീഷ്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, സലാം അസീസ്, നവാസ് അലി, മൻസൂർ കണ്ണൂർ, സലീം അമ്പലായി, നജീബ് കണ്ണൂർ, ജലീൽ, മുനീർ, ജംഷീദ്, ഇല്ല്യാസ്, ഖാലിദ് മൂസ, മൊയ്തീൻ പയ്യോളി, ഗിരീഷ് തൃക്കരിപ്പൂർ, മൊയ്തീൻ പഴങ്ങാടി, മുസ്നാസ്, നിമീഷ്, അഭിരാം, കാറ്ററിംഗ് സാലി ഫുഡ് സിറ്റി, ഷാഫി എന്നിവർ നേതൃത്വം നൽകി. പരിപാടി വിജയിപ്പിക്കാൻ കൂടെ പ്രവർത്തിച്ച മുഴുവൻ ആളുകളെയും ബി കെ എസ് എഫ് കമ്യൂണിറ്റി ഹെൽപ്പ് ഡെസ്ക് കടപ്പാടറിയിച്ചു.