ഇന്ത്യയിൽ പുതിയതായി 4,03,738 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദില്ലി :ഇന്ത്യയിൽ 4,03,738 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണസംഖ്യ 4,000 കടന്നിരിക്കുകയാണ്.4,092 പേരാണ് കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ 2,22,96,414 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചു.. 37,36,648 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 16,94,39,663 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.

കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡൽഹിയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.