bahrainvartha-official-logo
Search
Close this search box.

നാട്ടിൽ നിന്നും മടങ്ങേണ്ട പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വാക്സിൻ മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ച് ബഹ്‌റൈൻ പ്രതിഭ

New Project (57)

മനാമ: വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്കും മറ്റുമായി നാട്ടിൽ വന്ന പ്രവാസികളിൽ നിരവധി പേർ വാക്സിൻ എടുക്കാത്തതിനാൽ മടങ്ങി പോകാൻ കഴിയാത്ത സാഹചര്യം ഉണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകാൻ തയാറായി നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പല രാജ്യങ്ങളും വാക്സിനേഷൻ നിർബന്ധമാക്കിയത് കാരണം യാത്ര മുടങ്ങുന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് നിരവധി വിദ്യാർഥികൾ ഉപരിപഠനത്തിന് പോകാൻ തയാറായി നിൽക്കുന്നത്. ഇത്തരം കേസുകളിൽ മുൻഗണന ക്രമത്തിൽ വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതിഭ നേതാവും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ ഈ വിഷയം നേരിട്ട്മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം നാട്ടിൽ നിന്നും മടങ്ങി വരുന്നതിനുള്ള ഭീമമായ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും സാധ്യമായ ഇടപെടൽ നടത്തണമെന്നും ബഹ്‌റൈൻ പ്രതിഭ അഭ്യർത്ഥിച്ചു. പ്രവാസികളോട് എക്കാലവും അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിലും അനുഭാവപൂർവമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് ആയിരക്കണക്കിന് പ്രവാസികൾക്കും കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡന്റ്‌ കെ.എം.സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!