bahrainvartha-official-logo
Search
Close this search box.

തടസ്സങ്ങൾ നീക്കി: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ കാളിമുത്തു നാട്ടിലേക്ക്

മനാമ: വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്​നാട്​ സ്വദേശിക്ക്​ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ തുണയായി. കെട്ടിടത്തിൽനിന്ന്​ വീണ്​ കുറെനാൾ സൽമാനിയ ഹോസ്​പിറ്റലിൽ അബോധാവസ്​ഥയിൽ ചികിത്സയിലായിരുന്ന കലൈ പാണ്ഡ്യൻ കാളിമുത്തു (50), പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​ സുധീർ തിരുനിലത്ത്​ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ നാടണയുന്നത്​. അടുത്ത ദിവസംതന്നെ നാട്ടിലേക്ക്​ തിരിക്കാനുള്ള ഒരുക്കത്തിലാണ്​ ശിവഗംഗ സ്വദേശിയായ ഇദ്ദേഹം.

യാത്രാ നിരോധനം കാരണം വർഷങ്ങളായി ബഹ്​റൈനിൽ കഴിയുകയായിരുന്നു കാളിമുത്തു. യാത്രവിലക്ക് നീക്കുന്നതിനു അദ്ദേഹം ജോലി ചെയ്​തിരുന്ന മുൻ കമ്പനി ഡയറക്​ടറുമായി സംസാരിച്ചപ്പോൾ അവർ വേണ്ട സഹായം നൽകി. കൂടാതെ ഇന്ത്യൻ എംബസി അംബാസിഡർ പീയൂഷ് ശ്രീവാസ്​തവയുടെ ഇടപെടൽ യാത്ര വിലക്ക് നീക്കാൻ കൂടുതൽ സഹായകമായി. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്​, ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി രവിശങ്കർ ശുക്ല തുടങ്ങയവർക്കും ഇമിഗ്രേഷൻ അതോറിറ്റിക്കും സുധീർ തിരുനിലത്ത് നന്ദി പറഞ്ഞു.രാജ്യം വിടുന്നതു വരെ കാളി മുത്തുവിന് താമസസൗകര്യം ഒരുക്കിയത്​ സിഖ് ഗുരുദ്വാരയിലെ അംഗങ്ങളാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!