bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ മികവ് പുലർത്തി ഇന്ത്യൻ സ്‌കൂൾ

featured (25)

മനാമ: ബഹ്‌റൈൻ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച 55-ാമത് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികവ് പുലർത്തി. ഇന്ത്യൻ സ്‌കൂളിനു റിഫ വ്യൂസ് കപ്പ് കരസ്ഥമാക്കാൻ സാധിച്ചു. അൽ ജസ്ര ഓർഗാനിക് ഫാമിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഹെഡ് ടീച്ചർ പാർവതി ദേവദാസ് ജേതാക്കൾക്കുള്ള റിഫ വ്യൂസ് ട്രോഫി ഏറ്റുവാങ്ങി. നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ഷെയ്ഖാ മറാം ബിന്ത് ഈസ അൽ ഖലീഫയും ക്ലബ് അംഗങ്ങളും സന്നിഹിതരായിരുന്നു.

മത്സരത്തിന്റെ ഭാഗമായി നടന്ന പക്ഷി തീറ്റപാത്ര നിർമ്മാണ ഇനത്തിൽ ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ക്യാഷ് പ്രൈസ് ജേതാക്കൾ: കൃപ സാറാ സന്തോഷ് (IV-S), മുഹമ്മദ് റാഷദൻ (IV-Y), ജെയ്‌ലിൻ നിമേശ്ചന്ദ്ര ജോഷി (VII-C), ജിയ ആൻ സാമുവൽ (VII) -ജെ), അഭിനവ് വിനു (VIII-S). വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും ലഭിച്ചു. നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ 20 ഇന്ത്യൻ സ്‌കൂൾ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലെ വിജയികളെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്‌കൂൾ എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു, ഈ വർഷം, കൊറോണ വൈറസ് വെല്ലുവിളികൾക്കിടയിലും, റിഫ വ്യൂസ് കപ്പിനുള്ള മത്സരങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് പങ്കെടുത്തു. അധ്യാപകരുടെ മേൽനോട്ടത്തിൽ, വിദ്യാർത്ഥികൾ അവരുടെ സ്കൂൾ പൂന്തോട്ടങ്ങളിൽ സ്ഥാപിക്കാൻ അനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!