മനാമ :വ്യാജ ഉൽപ്പന്നങ്ങളിൽ ഒറിജിനൽ കമ്പനിയുടെ സ്റ്റിക്കർ പതിപ്പിച്ച് വിൽപ്പന നടത്തിയ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറുകളുടെ വ്യാജ സ്പെയർപാർട്സ് ഉൽപ്പന്നങ്ങളിലും ബാഗുകളിലും മറ്റും ഒറിജിനൽ സ്റ്റിക്കർ ഒട്ടിച്ചാണ് ഇവർ വിൽപ്പന നടത്തിയത്. വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ 2 പാർട്ണർമാരെയും 3 തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പ്രോസിക്യൂഷനു മുമ്പിൽ ഹാജരാക്കുകയും ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.