bahrainvartha-official-logo
Search
Close this search box.

നിയമപ്രകാരം താമസ രേഖയില്ലാത്തവരിലും വാക്‌സിനേഷൻ പൂർത്തീകരിക്കാൻ വിവരശേഖരണവുമായി ബംഗ്ലാദേശ് എംബസി

vaccine

മനാമ :രാജ്യത്തെ നിയമപ്രകാരമുള്ള താമസ രേഖയില്ലാത്ത ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ബംഗ്ലാദേശ് എംബസി ഒരു രജിസ്ട്രേഷൻ ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. വാക്സിനേഷൻ സ്വീകരിക്കാത്ത ബംഗ്ലാദേശ് സ്വദേശികൾക്ക് ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കുവാനും ഉള്ള അവസരമാണ് ഒരുക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എല്ലാ ആളുകളും കൃത്യമായി വാക്സ് സ്വീകരിക്കണമെന്ന ബഹ്റൈന്റെ തീരുമാനത്തിനോട് അനുബന്ധിച്ചാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

 പ്രവാസികളിൽ കൂടുതലുള്ള ഏഷ്യൻ വംശജരിൽ ആയിരങ്ങളാണ് നിയമപരമായ താമസ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നത്. സി പി ആർ ഇല്ലാത്തതിനാൽ  ഇവർക്ക് വാക്സിനും സ്വീകരിക്കാൻ സാധിച്ചിട്ടില്ല. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!