bahrainvartha-official-logo
Search
Close this search box.

രജിസ്റ്റർ ചെയ്യുന്നവർക്ക് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​ത്തി​നു​ള്ളി​ൽ വാക്‌സിൻ സ്വീകരിക്കാം; കാത്തിരിപ്പ് സമയം കുറഞ്ഞതായി അധികൃതർ

vaccine

മനാമ :ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​യു​ന്നു. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വാ​ക്​​സി​ൻ ന​ൽ​കാ​ൻ ആ​രം​ഭി​ച്ച​താ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​ദി​നം 31,000 ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. 27 ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 31 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. 

ഇ​തി​െൻറ ഫ​ല​മാ​യി വി​വി​ധ വാ​ക്​​സി​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. ഒാ​രോ വാ​ക്​​സി​നും സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ വി​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റി​ലും ബി ​അ​വെ​യ​ർ ആ​പ്പി​ലും വി​വ​രം ല​ഭ്യ​മാ​ണ്.

അ​തേ​സ​മ​യം, നി​ശ്ച​യി​ച്ച്​ ന​ൽ​കി​യി​ട്ടു​ള്ള തീ​യ​തി​ക​ളി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ചി​ല​ർ വീ​ഴ്​​ച​വ​രു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​ത്തു​ട​ർ​ന്ന്​ പ്ര​തി​ദി​നം ന​ൽ​കു​ന്ന ഡോ​സ്​ 26,000 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ല്ലാ​വ​രും കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കേ​ണ്ട തീ​യ​തി എ​ല്ലാ​വ​ർ​ക്കും ടെ​ക്​​സ്​​റ്റ്​ മെ​സേ​ജ്​ ആ​യി അ​യ​ക്കു​ന്നു​ണ്ട്. 

നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​േ​മ്പാ​ൾ തി​ര​ക്കി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​തി​ൽ 96 ശ​ത​മാ​നം പേ​രും കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!