bahrainvartha-official-logo
Search
Close this search box.

കുട്ടികൾ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ടാസ്ക് ഫോഴ്സ് അംഗം ഡോ. ​ജ​മീ​ല അൽ സൽമാൻ

vaccine

മനാമ: 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വഴി രക്ഷകർത്താക്കൾക്കോ മുതിർന്നവർക്കോ കൊറോണവൈറസ് പിടിപെടാൻ സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് എത്രയും വേഗം വാക്സിനേഷൻ നൽകണമെന്ന് ടാസ്ക് ഫോഴ്സ് അംഗമായ ഡോക്ടർ ജമീല അൽ സൽമാൻ രക്ഷകർത്താക്കളോട് കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കുന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​ട്​​സ്​​ആ​പ്പി​ലും മ​റ്റ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ത​ള്ളി​ക്ക​ളാ​യ​ൻ ര​ക്ഷി​താ​ക്ക​ളോട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ​ ഡോ. ​ജ​മീ​ലപ​റ​ഞ്ഞു. ഇ​ത്തരം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ശാ​സ്​​ത്രീ​യ​മാ​​യോ ശെ​വ​ദ്യ​ശാ​സ്​​ത്ര​പ​ര​മാ​യോ അ​ടി​സ്​​ഥാ​ന​മി​ല്ല. ഡോ​ക്​​ട​ർ​മാ​രി​ൽ​നി​ന്നും ഔദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നും മാ​ത്രം വി​വ​ര​ങ്ങ​ൾ തേ​ടാ​നും ഡോ. ​ജ​മീ​ല ആ​ഹ്വാ​നം ചെ​യ്​​തു. അ​പ്പോ​യി​ൻ​​​മെൻറ്​ ല​ഭി​ച്ച​വ​ർ കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഡോ. ​ജ​മീ​ല ഓ​ർ​മി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!