മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എറണാകുളം നോർത്ത് പറവൂർ സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി. സിഞ്ച് എക്സ്ചേഞ്ചിൽ ഹെഡ് കാഷ്യറായ തങ്കമ്മ ജേക്കബ് (70) ആണ് മരിച്ചത്. 39 വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: ജേക്കബ്. മകൾ: ക്രിസ്റ്റീന.
