കോവിഡ്: തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0001-3008149452_20210617_103139_0000

മനാമ : തൃശ്ശൂർ കുന്നംകുളം കാണിപ്പയൂർ സ്വദേശി പവിത്രൻ (50) ബഹ്‌റൈനിൽ മരണപ്പെട്ടു. ഈസ്റ്റ് റിഫയിൽ ആട്ടോ ഇലകട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന പവിത്രൻ രണ്ടാഴ്ചയിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു മരണം. 20 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസം ജീവിതം നയിക്കുന്ന പവിത്രന്റെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിൽ ആണ്. ഭാര്യ: സജിത, മക്കൾ: ദിയ പവിത്രൻ, വേദവ്യാസ്.

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!