ബഹ്​റൈനിൽ സ്​പുട്​നിക് വാക്‌സിൻറെ​ രണ്ടാം ഡോസിനുള്ള ഇടവേള നീട്ടി

featured image (61)

മനാമ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി വരുന്ന സ്​പുട്​നിക്​ വാക്​സി​െൻറ രണ്ടാം ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയ പരിധി നീട്ടി. ആദ്യ ഡോസ്​ എടുത്തവർക്ക്​ രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച്​ നൽകുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ബാച്ച്​ സ്​പുട്​നിക്​ വാക്​സിൻ ലഭിക്കുന്നതിനുള്ള കാലതാമസമാണ്​ തീയതി നീട്ടാൻ കാരണം.

അതേസമയം, രണ്ടാം ഡോസി​ൻറെ തീയതി നീട്ടുന്നത്​ കുത്തിവെപ്പിൻറെ ഫലപ്രാപ്​തിയെ ബാധിക്കില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. ചില സാഹചര്യങ്ങളിൽ ​രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത്​ വാക്​സി​ൻറെ ഫലപ്രാപ്​തി വർധിപ്പിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു.

ആവശ്യമായ വാക്​സിൻ നിശ്​ചിത സമയത്ത്​ ലഭ്യമാക്കുന്നതിന്​ ഉൽപാദകരുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്​. പുതിയ ബാച്ച്​ വാക്​സിൻ എത്തുന്നതിനനുസരിച്ച്​ രണ്ടാം ഡോസിനുള്ള തീയതി അറിയിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!