മനാമ: ഗൾഫ് എയറിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഗൾഫ് എയർ ഡയറക്ടറും വ്യവസായ-വാണിജ്യ ടൂറിസം മന്ത്രിയുമായ സായിദ് ബിൻ റാഷിദ് അൽ സയാനി ഗൾഫ് എയറിന്റെ മാതൃകാ വിമാനം രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് സമ്മാനിച്ചു.
കമ്പനിയുടെ പ്രകടനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാനും അംഗങ്ങളും നടത്തിയ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.
70 വർഷത്തെ ചരിത്രത്തിൽ ഉടനീളം രാജ്യത്തെ വിമാന ഗതാഗതം വർധിപ്പിക്കുന്നതിനും അറബ് അതിഥി മര്യാദകൾ ഏകീകരക്കുന്നതിനും ഗൾഫ് എയർ ബഹ്റൈൻ നൽകിയ പിന്തുണയെ രാജാവ് പ്രശംസിച്ചു. അന്താരാഷ്ട്ര തലങ്ങളിലേക്ക് ഗൾഫ് എയറിന്റെ നേട്ടങ്ങൾ ഉയരട്ടെ എന്ന് രാജാവ് ഗൾഫ് എയർ ബോർഡ് ചെയർമാന് ആശംസകൾ നേർന്നു.