bahrainvartha-official-logo
Search
Close this search box.

കോ​വി​ഡ്​ മുൻകരുതൽ നിയന്ത്രണങ്ങൾ ലം​ഘി​ച്ച്​ സേ​വ​നം ന​ൽ​കി​യ ബാ​ർ​ബ​ർ ഷോ​പ്പ്​ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി

featured image (83)

മ​നാ​മ: കോ​വി​ഡ്​ മുൻകരുതൽ നിയന്ത്രണങ്ങൾ ലം​ഘി​ച്ച്​ സേ​വ​നം ന​ൽ​കി​യ ബാ​ർ​ബ​ർ ഷോ​പ്പ്​ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ സേ​വ​നം ന​ൽ​കി​യ ബാ​ർ​ബ​ർ ഷോ​പ്പി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

നി​യ​മം ലം​ഘി​ച്ച്​ സേ​വ​നം ന​ൽ​കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബാ​ർ​ബ​ർ ഷോ​പ്പി​ൽ ആ​ളു​ക​ൾ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​ത്​ അ​ധി​കൃ​ത​ർ​ക്ക്​ കാ​ണാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത അ​ധി​കൃ​ത​ർ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ക​മ്പ​നി​ക​ളോ​ടും സ്​​ഥാ​പ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക അ​ട​ച്ചി​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ജൂ​ലൈ ര​ണ്ട്​ വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ഈ ​കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!