മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഫ്രണ്ട് ലൈനേഴ്സ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് സർക്കാർ ആശുപത്രികളിലെ ബോർഡ് അംഗങ്ങൾ. വീഡിയോ കോൺഫ്രൻസ് വഴി നടന്ന യോഗത്തിലാണ് ഫ്രണ്ട് ലൈനേഴ്സിനെ അംഗങ്ങൾ പ്രശംസിച്ചത്. ആരോഗ്യ വകുപ്പുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകിയതിനെയും മുൻനിര പ്രവർത്തകർക്ക് തുല്യമായ തുക നൽകുന്നതിനുള്ള രാജകീയ നിർദേശങ്ങളെയും യോഗം പ്രശംസിച്ചു.
രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഫുഡ് കാറ്ററിംഗിൽ മികച്ച സ്ഥാപനങ്ങളെ നിയോഗിക്കാനുള്ള പദ്ധതിയുടെ സംഭവവികാസങ്ങളെക്കുറിച്ചും സംസാരിച്ചു . ആരോഗ്യമേഖലയെ പിന്തുണച്ചതിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും യോഗം നന്ദി അറിയിച്ചു.