മനാമ: ബഹ്റൈനിലെ പ്രമുഖ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ ‘കുടുംബ സൗഹൃദ വേദി’യുടെ വാർഷിക പൊതുയോഗവും 2026-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. മനാമയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ പ്രവർത്തന കാലയളവിലെ (2025 ഏപ്രിൽ – 2026 ജൂൺ) വിപുലമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവാസലോകത്ത് സംഘടന നടത്തിവരുന്ന വിപുലമായ കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു.
ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത സജീവ അംഗങ്ങളുടെ സാന്നിധ്യത്തിൽ 25 അംഗ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. നൗഷാദ് മഞ്ഞപ്പാറയെ പ്രസിഡന്റായും, ബോബി പുളിമൂട്ടിലിനെ ജനറൽ സെക്രട്ടറിയായും, ജി. മണിക്കുട്ടനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.
പുതിയ കേന്ദ്ര ഭാരവാഹികൾ:
-
മുഖ്യ രക്ഷാധികാരി: അജിത് കണ്ണൂർ
-
ചെയർമാൻ: ഡി. കൃഷ്ണകുമാർ
-
വൈസ് പ്രസിഡന്റ്: സുനിൽ ബാബു
-
ജോയിന്റ് സെക്രട്ടറി: സജിത്ത് വെള്ളികുളങ്ങര
-
ജോയിന്റ് ട്രഷറർ: റെനിഷ് റെജി
-
മെമ്പർഷിപ്പ് സെക്രട്ടറി: ഹുസൈൻ വയനാട്
-
മെഡിക്കൽ കോഡിനേറ്റർ: ബിജോ തോമസ്
-
ചാരിറ്റി കൺവീനർ: സയിദ് ഹനിഫ്
-
നോർക്ക കോഡിനേറ്റർ: ജ്യോതിഷ് പണിക്കർ
-
സ്പോർട്സ് കോഡിനേറ്റർ: വിനോദ് അരൂർ
-
മീഡിയ കോർഡിനേറ്റർ: ജയേഷ് താന്നിക്കൽ
-
ജോബ് സെൽ കോർഡിനേറ്റർ: അജാസ് മഞ്ഞപ്പാറ
-
എന്റർടൈൻമെന്റ് സെക്രട്ടറി: സാബു പാലാ
-
ഇന്റേണൽ ഓഡിറ്റർമാർ: സജി ചാക്കോ, ഷാജഹാൻ കരുവന്നൂർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അൻവർ നിലമ്പൂർ, ബിജു കൂരോപ്പട, സന്തോഷ് കുമാർ തലവിൽ, രാജീവൻ പുതുപ്പണം, സൂരജ് കെ.കെ, ബൈജു കെ.എസ്, അജിത് മണക്കാല.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളെ വരണാധികാരി കാട്ടുംതാഴെ മൊയ്ദീൻ അഭിനന്ദിച്ചു. സംഘടനയുടെ സുഗമമായ മുന്നോട്ടുള്ള പ്രയാണത്തിന് പുതിയ നേതൃത്വത്തിന് യോഗം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ പുതിയ ട്രഷറർ ജി. മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.









