bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയമലംഘനങ്ങൾ നിയന്ത്രിച്ച് പോലീസ് ഡയറക്ടറേറ്റുകൾ

violations

മനാമ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ പൊതുജന അവബോധമാണ് പ്രധാനമെന്ന് പോലീസ് ഡയറക്ടറേറ്റുകൾ പറഞ്ഞു. പൊതു സുരക്ഷയുടെ പ്രാധാന്യം ഡയറക്ടറേറ്റുകൾ ഉയർത്തിക്കാട്ടി. കോവിഡിനെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ലംഘനങ്ങളെ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ ഡയറക്ടറേറ്റുകൾ നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാത്തതിന് 10,860 പേർക്ക് എതിരെയും മാസ്ക് ധരിക്കാത്തതിന് 91,043 പേർക്കെതിരെയും ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ 23 വരെ 12, 426 ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് . 33,7 ,911 അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയതായും സ്വകാര്യമേഖലയിലും പൊതുമേഖലയിലും 1,194 വ്യക്തികൾക്ക് അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ നടത്താനുള്ള പരിശീലനം നൽകുകയും ചെയ്‌തതായി ഉദ്യോഗസ്‌ഥർ അറിയിച്ചു . ദേശീയ ആംബുലൻസ് സെന്റർ ഒരു പ്രത്യേക ടീം വഴി 17,107 കോവിഡുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!