bahrainvartha-official-logo
Search
Close this search box.

പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം; ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 88 ശതമാനം കുറവ് രേഖപ്പെടുത്തി ബഹ്‌റൈൻ

New Project (100)

മനാമ: ബഹ്‌റൈനിൽ ഒ​രു മാ​സ​ത്തി​നി​ടെ കോ​വി​ഡ്​ കേ​സു​ക​ളി​ൽ 88 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേ​യ്​ 27ന്​ 26,883 ​രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്ന​ത്​. ജൂ​ൺ 30 ആ​യ​പ്പോ​ൾ 3,188 ആ​യി കുറഞ്ഞിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കണ്ടതിന്റെ ഫലമാണിതെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ തുടർന്നും പങ്കളികളാകണമെന്നും ബൂസ്റ്റർ ഡോസ് ആവിശ്യമുള്ളവരടക്കം എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്ന് ജൂലൈ 2 വരെ തുടർന്ന് വന്നിരുന്ന ഭാഗിക നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ പ്രഖ്യാപിച്ചിരുന്നു . കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ഗ​ണി​ച്ച്​ ജൂലൈ 2 വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ യെ​ല്ലോ വി​ഭാ​ഗ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളോടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നി​ല​വി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ല്​ വി​ഭാ​ഗ​ത്തി​ലും തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

12നും 17​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 49 ശ​ത​മാ​നം പേ​ർ​ക്കും​ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യി കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​ജ​മീ​ല സ​ൽ​മാ​ൻ പറഞ്ഞു. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ന്ന​ത്​ ശു​ഭ​സൂ​ച​ക​മാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വാ​ക്​​സി​നേ​ഷ​നു​ള്ള പ​ങ്ക്​ വ​ലു​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​നോ​ഫാം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മു​ള്ള ബൂ​സ്​​റ്റ​ർ ഡോ​സ്​ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ​പ്രാ​യ​മാ​യ​വ​ർ ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ക വ​ഴി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. കോ​വി​ഡിൻറെ വ​ക​ഭേ​ദം കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണെ​ന്നും വേ​ഗ​ത്തി​ൽ വാ​ക്​​സി​നെ​ടു​ക്കു​ക വ​ഴി അ​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!