bahrainvartha-official-logo
Search
Close this search box.

കുട്ടികളെ മർദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം

New Project - 2021-07-04T162123.716

മനാമ: വ്യക്തി വൈരാഗ്യം തീർക്കാനായി 12നും 13നും ഇടയിൽ പ്രായമുള്ള രണ്ട് ബഹ്റൈനി ആൺകുട്ടികളെ മൂന്ന് യുവാക്കൾ ചേർന്ന് മർദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. അക്രമികൾ കുട്ടികളെ കാറിൽ കയറാൻ നിർബന്ധിക്കുകയും പിന്നീട് ശാരീരികമായി അക്രമിക്കുകയുമായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി. 19 നും 21 നും മദ്ധ്യേ പ്രായമുള്ള പ്രതികളെ പിടികൂടി തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ മുമ്പാകെ ഹാജരാക്കിയതായി ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!