bahrainvartha-official-logo
Search
Close this search box.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: ഒഐസിസി സംഘടിപ്പിക്കുന്ന കെ.​പി ആ​ഷി​ഫിൻറെ പ്ര​ഭാ​ഷ​ണം നാളെ

New Project - 2021-07-08T143345.847

മനാമ: ‘ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: ക​ർ​ത്ത​വ്യ​വും സാ​ധ്യ​ത​ക​ളും’​ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും ഫാ​റൂ​ഖ് കോ​ള​ജ് പി.​എം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​വി​ൽ സ​ർ​വി​സ്‌ എ​ക്​​സാ​മി​നേ​ഷ​ൻ അ​ക്കാ​ദ​മി​ക് ത​ല​വ​നു​മാ​യ കെ.​പി. ആ​ഷി​ഫിൻറെ പ്ര​ഭാ​ഷ​ണം ജൂ​ലൈ ഒ​മ്പ​തി​ന്​ ന​ട​ക്കും. ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ​ ഓ​ൺ​ലൈ​നാ​യാണ് പ​രി​പാ​ടി സംഘടിപ്പിക്കുന്നത്. വൈ​കീ​ട്ട്​ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ ന​ട​ക്കു​ന്ന സെ​മി​നാ​ർ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും സി​വി​ൽ സ​ർ​വി​സ് പോ​ലെ​യു​ള്ള സു​പ്ര​ധാ​ന മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലും വ​രു​ന്ന മാ​റ്റ​ങ്ങ​ളാ​ണ്​ കെ.​പി. ആ​ഷി​ഫ് പ്ര​തി​പാ​ദി​ക്കു​ക.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.learningradius.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. സി​വി​ൽ സ​ർ​വി​സ് രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന പ്ര​വാ​സി​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഈ ​പ്രോ​ഗ്രാ​മി​െൻറ തു​ട​ർ​ച്ച​യാ​യി സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ജ​ന. സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36552207, 35521007 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!