ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിച്ചവരിൽ പൂജ്യം മരണം; പ്രാധാന്യം ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്

booster doses

മനാമ: ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. കോവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോവിഡ് വ്യാപനം മൂലമുണ്ടാകുന്ന മരണങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനും ബൂസ്റ്റർ ഡോസുകൾക്ക് സാധിക്കുമെന്നും ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു. രണ്ട് ആഴ്ചയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആരും ആശുപത്രിയിൽ പ്രവേശിച്ചിട്ടില്ലെന്നും ബൂസ്റ്റർ ഷോട്ട് സ്വീകരിച്ച വ്യക്തികളിൽ പൂജ്യം മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ടാസ്ക് ഫോഴ്സ് അറിയിച്ചു. വാക്‌സിനുകളും ബൂസ്റ്റർഡോസുകളും സമൂഹത്തെ പരിരക്ഷിക്കുന്നുണ്ടെന്നും അതിനാൽ എല്ലാവരും കൃത്യമായി വാക്‌സിനും ബൂസ്റ്റർഡോസും സ്വീകരിക്കണമെന്നും ടാസ്‌ക്‌ഫോഴ്‌സ്‌ ജനങ്ങളോട് അഭ്യർത്ഥിച്ചു. രണ്ട് ഡോസ് സി​നോ​ഫാം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാണ് നിലവിൽ രാജ്യത്ത് ബൂ​സ്​​റ്റ​ർ ഡോ​സ് നൽകിവരുന്നത്.

കഴിഞ്ഞവർഷം ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് വാക്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. കി​ങ്​ ഹ​മ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ, ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ, സി​ത്ര മാ​ൾ, ബി.​ഡി.​എ​ഫ്​ മി​ലി​ട്ട​റി ഹോ​സ്​​പി​റ്റ​ൽ എന്നിവിടങ്ങൾക്ക് പുറമേ 27 ഹെൽത്ത് സെന്ററുകൾ വഴിയും വാക്സിൻ നൽകി വരുന്നുണ്ട്.

നി​ല​വി​ൽ സി​നോ​ഫാം, ഫൈ​സ​ർ-​ബ​യോ​ എൻ​ടെ​ക്, കോ​വി​ഷീ​ൽ​ഡ്​-ആ​സ്​​ട്ര​സെ​നക്ക, സ്​​പു​ട്​​നി​ക്​ വി വാ​ക്​​സി​നു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ന​ൽ​കു​ന്ന​ത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. ബഹ്റൈനിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങളിലും ടാസ്‌ക്‌ഫോഴ്‌സ്‌ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയന്ത്രങ്ങൾ കൃത്യമായി പാലിക്കണമെന്നും വാക്‌സിനും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിക്കണമെന്നും ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!