bahrainvartha-official-logo
Search
Close this search box.

ചെറിയ അപകടങ്ങൾക്കും ഇൻഷുറൻസ്: പുതിയ പദ്ധതിക്ക് മികച്ച പ്രതികരണം

New Project - 2021-08-01T182630.158

മനാമ: ചെറിയ റോഡപകടങ്ങൾ ലഘൂകരിക്കാനുള്ള ബഹ്റൈനിലെ ട്രാഫിക് അധികാരികളുടെ പുതിയ നീക്കത്തോട് പൗരന്മാരും താമസക്കാരും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് അധികൃതർ. ജനങ്ങളുടെ ആവേശകരമായ പ്രതികരണത്തെ ഉദ്യോഗസ്‌ഥർ പ്രശംസിച്ചു. ചെറിയ ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഇ-ട്രാഫിക് ആപ്പ് വഴിയുള്ള പുതിയ സേവനങ്ങൾ അടുത്തിടെയാണ് ആരംഭിച്ചത്.

രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുണ്ടാകുന്ന അപകടങ്ങളുടെ ട്രാഫിക് നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് ഇനി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും. ഇ​രു​ക​ക്ഷി​ക​ളും ധാ​ര​ണ​യി​ൽ എ​ത്തു​ന്ന ചെ​റി​യ റോ​ഡ​പ​ക​ട​ക്കേ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹ​രി​ക്കാനും സാധിക്കും.

പുതിയ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ ട്രാഫിക് അപകടങ്ങൾ കക്ഷികൾ മൊബൈൽ ആപ്പ് വഴിയോ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ റിപ്പോർട്ട് ചെയ്യണം. ഐ ജി എ നൽകിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം ഇ – ട്രാഫിക്ക് ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!