മനാമ: രാജ്യത്ത് ഇറാൻ വിപ്ലവ ഗാർഡുമായും (IRGC) ‘വിലായത്ത് അൽ-ഫഖിഹ്’ പ്രത്യയശാസ്ത്രവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘത്തെ സുരക്ഷാ അധികൃതർ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ശക്തികൾക്ക് വേണ്ടി ചാരപ്രവർത്തനത്തിലേർപ്പെടുക, ഇറാനിയൻ അധിനിവേശത്തിന് പിന്തുണ നൽകുക തുടങ്ങിയ കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ മുൻകാല അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ കണ്ടെത്തൽ.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സംഘവുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ശക്തമായ തിരച്ചിലും അന്വേഷണവും തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.









