bahrainvartha-official-logo
Search
Close this search box.

ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ചവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീകരിക്കാൻ അനുമതി

New Project - 2021-08-19T003031.481

മനാമ: ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി നൽകി ദേശിയ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്. ഈ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി നിർദേശം ന​ൽ​കി​യിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്‌സിനോ അല്ലങ്കിൽ നേ​ര​ത്തെ​യെ​ടു​ത്ത വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു.

ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന്​ ക​ണ്ടെ​ത്തി​യ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​നം. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​​ക്കേ​ണ്ട​വ​രു​ടെ ബി​വെ​യ​ർ ആപ്പിന്റെ നിറം ഗ്രീ​ൻ ഷീ​ൽ​ഡി​ന്​ പ​ക​രം യെ​ല്ലോ ഷീ​ൽഡായി മാറും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചതിനു ശേഷം ഇത് പ​ച്ച​യാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള ര​ജി​സ്​​​ട്രേ​ഷ​ൻ ഉടൻ ആ​രം​ഭി​ക്കു​മെന്നും ഇത് ​ സം​ബ​ന്ധി​ച്ച്​ ഉ​ട​ൻ അ​റി​യി​പ്പു​ണ്ടാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു . healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും​ ബി​വെ​യ​ർ ആ​പ്​ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!