bahrainvartha-official-logo
Search
Close this search box.

പ്രവാസി വിഷയങ്ങൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രിയുമായി പങ്കുവെച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ

New Project - 2021-09-01T215556.226

മ​നാ​മ: കേരള പ്രവാസി കമീഷൻ അംഗവും ഐ സി ആർ എഫ് മോർച്ചറി വിഭാഗം അംഗവുമായ സുബൈർ കണ്ണൂർ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഗ​ൾ​ഫ് പ്ര​വാ​സി​ക​ളെ കേ​ന്ദ്ര കോ​വി​ഡ് മ​ര​ണ​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നും കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ അ​ക​പ്പെ​ട്ട പ്ര​വാ​സി​സ​മൂ​ഹ​ത്തിൻറെ ഉ​ന്ന​മ​ന​ത്തി​ന് ഈ ​തു​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​സ​മൂ​ഹം നേ​രി​ടു​ന്ന യാ​ത്രാ​പ്ര​ശ്​​ന​ങ്ങ​ൾ, പാ​സ്​​പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തിൻറെ വി​പു​ലീ​ക​ര​ണം, പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ സ​മ​യം വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്ത​ലാ​ക്കി​യ വി​മാ​ന സ​ർ​വി​സ്​ പൂ​ർ​വ​സ്​​ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കോ​വാ​ക്​​സി​ന്​ ​​ഇ​ത​ര രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി എ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കാ​ല​ത്ത് ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​മി​ച്ചു​നി​ന്ന്​ സ​ഹ​പ്ര​വാ​സി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ര്യ​വും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ഇ​വ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​രും പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!