മനാമ: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ബഹ്റൈനിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എത്തിയ യാത്രക്കാരിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. ജൂലൈ 22 മുതൽ സെപ്റ്റംബർ 1 വരെ, രാജ്യത്ത് എത്തിയ യാത്രക്കാരിൽ 689 കേസുകൾ രേഖപ്പെടുത്തി. ഇത് ഈ കാലയളവിൽ സ്ഥിരീകരിച്ച 4537 കേസുകളുടെ 15 ശതമാനം ആണ്.
എന്നാൽ, ജൂൺ 10 മുതൽ ജൂലൈ 22 വരെ, 306 കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മൊത്തം 13172 കേസുകളിൽ 2.3 ശതമാനം മാത്രമായിരുന്നു ഇത്.