bahrainvartha-official-logo
Search
Close this search box.

ICF ക്രാഫ്റ്റ് ഇന്നോവേഷൻ ഹണ്ട് ശ്രദ്ധേയമായി

New Project - 2021-09-12T162323.299

മനാമ: ESPERANZA ‘ 21 ഗ്ലോബൽ നോളജ് ഫെസ്റ്റിന്റെ ഭാഗമായി ICF രിഫ സെൻട്രൽ പരിധിയിലെ മദ്രസ ഹാദിയ ജനറൽ വിഭാഗങ്ങളിലുള്ള എല്ലാവരുടെയും കണ്ടുപിടുത്ത / കരകൗശല മികവ് കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ക്രാഫ്റ്റ് ഇന്നൊവേഷൻ ഹണ്ട് ശ്രദ്ധേയമായി. അഡ്മിൻ സമിതിയുടെ കീഴിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളും മികച്ച പ്രകടനം കാഴ്ച വെച്ചു.ICF രിഫ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്ലാസ്സിൽ വെച്ചു നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറി റഫീഖ് ലത്തീഫി വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.ജനറൽ വിഭാഗത്തിൽ ഷംസീന ഫിറോസ് ഒന്നാം സ്ഥാനവും റഹ്മത് മഹമൂദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സ്റ്റുഡന്റ്‌സ് വിഭാഗത്തിൽ മുഹമ്മദ് സിനാൻ ഒന്നാം സ്ഥാനവും ആദില മുഹമ്മദലി രണ്ടാം സ്ഥാനവും നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!