bahrainvartha-official-logo
Search
Close this search box.

മനാമ സെൻട്രൽ മാർക്കറ്റി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

New Project - 2021-09-13T112403.207

central സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റിൻറെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും നി​ല​വി​ലെ അ​വ​സ്ഥ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എ​ൻ​ജി. മു​ഹ​മ്മ​ദ് സാ​ദ് അ​ൽ-​സ​ഹ്​​ലി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ർ​ക്ക​റ്റിൻറെ വി​ക​സ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് അ​ൽ-​സ​ഹ്​​ലി പ​റ​ഞ്ഞു. വ​രും നാ​ളു​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

ക​ച്ച​വ​ട​ക്കാ​ർ​ക്കും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തും. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മാ​ർ​ക്ക​റ്റിൻറെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റു​ന്ന പ​രി​ഷ്​​കാ​ര​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ലെ ന​ട​പ്പാ​ത​ക​ൾ ന​ന്നാ​ക്കു​ക, നി​ല​വി​ലു​ള്ള ടോ​യല​റ്റു​ക​ൾ പൊ​ളി​ച്ച്​ പു​തു​ക്കി​പ്പ​ണി​യു​ക തു​ട​ങ്ങി​വ​യ​വും വി​ക​സ​ന പ​ദ്ധ​തി​യി​ലു​ണ്ട്.

മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ർ​വി​സ​സ്​ ആ​ൻ​ഡ്​​ യൂ​ട്ടി​ലി​റ്റീ​സ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ മാ​ർ​ക്ക​റ്റി​ന​ക​ത്ത്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്​ ത​ട​യാ​ൻ ഇ​തു സ​ഹാ​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നെ​ന്ന്​ ഉ​റ​പ്പു വ​രു​ത്തും. അ​ണു​ന​ശീ​ക​ര​ണ​വും കൃ​ത്യ​മാ​യി ന​ട​ത്തും. വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​നും സം​ഘം സ​മ​യം ചെ​ല​വ​ഴി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!