bahrainvartha-official-logo
Search
Close this search box.

പ​ര​സ്​​പ​ര​ സ​ഹ​ക​ര​ണം വർദ്ധിപ്പിച്ച് ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും

New Project - 2021-09-19T011128.345

മനാമ: കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വർദ്ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ച​ർ​ച്ച​ ചെ​യ്​​തു. ഇ​ന്ത്യ​ൻ യു​വ​ജ​ന​കാ​ര്യ, കാ​യി​ക​മ​ന്ത്രി അ​നു​രാ​ഗ്​ താ​ക്കൂ​റും ബ​ഹ്‌​റൈ​ൻ യു​വ​ജ​ന​കാ​ര്യ, കാ​യി​ക​മ​ന്ത്രി അ​യ്​​മെ​ൻ തൗ​ഫി​ക് അ​ൽ​മൊ​അ​യ്യെ​ദും ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാണ് ചർച്ച നടത്തിയത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​​മാ​യ ബ​ന്ധ​ത്തെ​യും കൊ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​യും അദ്ദേഹം പ്ര​കീ​ർ​ത്തി​ച്ചു.

യു​വ​ജ​ന​ങ്ങ​ളു​ടെ​യും വിദ്യാർത്ഥിക​ളു​ടെ​യും പ​ര​സ്​​പ​ര കൈ​മാ​റ്റം, സാം​സ്​​കാ​രി​ക കൈ​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും സ്​​റ്റാ​ർ​ട്ട​പ് മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വ​സം​രം​ഭ​ക​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്​​തു. ഇ​ന്ത്യ​യു​ടെ നൈ​പു​ണ്യ​ശേ​ഷി​യെ​ക്കു​റി​ച്ചും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​നു​രാ​ഗ്​ താ​ക്കൂ​ർ വി​ശ​ദീ​ക​രി​ച്ചു. കാ​യി​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വർദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!