മനാമ: ബഹ്റൈനിൽ 12 മുതൽ 17 വയസ്സ് വരെയുള്ള 78.5 ശതമാനം കുട്ടികൾക്കും കൊറോണ വാക്‌സിൻ നൽകി. കൊറോണ വൈറസ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോ മനാഫ് അൽ ഖഹ്താനിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
81460 കുട്ടികളിൽ 104 പേർ മാത്രമേ കൊറോണ ബാധിതരായിട്ടുള്ളു. ഇവർക്കാർക്കും തന്നെ ഗുരുതരമായ പരിചരണം വേണ്ടിവന്നിട്ടുമില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ രോഗപ്രതിരോധ ശേഷി കുറവുള്ള മൂന്ന് മുതൽ പതിനൊന്ന് വയസ്സു വരെയുള്ള കുട്ടികൾക്കെല്ലാം വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. ആകെയുള്ളതിൻറെ 0.5 ശതമാനം മാത്രമാണ് ഇത്.ഈ വിഭാഗത്തിൽ ഇതുവരെ അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.