bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന Athol Fugard ന്റെ “The Island” എന്ന നാടകം അവതരണത്തിനായി തയ്യാറെടുക്കുന്നു

New Project - 2021-09-23T131657.085

മനാമ: രണ്ടാം ലോകമഹായുദ്ധത്തിന്‌ ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സാമൂഹ്യ മാനുഷിക മൂല്യങ്ങളെയും ചൂണ്ടികാണിക്കുകയാണ് The Island എന്ന നാടകം.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക സംവിധാനത്തിൽ ബിരുദം നേടിയ വിഷ്ണു നാടകഗ്രാമം ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടകം മലയാളത്തിലേക്കു മൊഴി മാറ്റം ചെയ്തത് സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസർ ആയ Dr ഷിബു എസ് കൊട്ടാരം ആണ്. ബഹറിനിൽ നിന്നുമുള്ള നാടക പ്രവർത്തകരാണ് അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്.

വ്യത്യസ്തമായ രീതിയിൽ ആണ് നാടക അവതരണം നടക്കുന്നത്. ബഹറിനിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിനാൽ ക്ഷണിക്കപ്പെട്ട 30 പേരിൽ കുറഞ്ഞ പരിമിതമായ പ്രേക്ഷകർക്ക്‌ മുന്നിലായിരിക്കും സെപ്റ്റംബർ 29, 30 എന്നീ ദിവസങ്ങളിൽ നാടക അവതരണം നടത്തുന്നതെന്നും ശേഷം മറ്റ്‌ നാടകാസ്വാദകർക്കായി സമാജം ഫേസ്ബുക്ക്‌ പേജ് വഴിയും പ്രദർശിപ്പിക്കുമെന്ന് ബഹറിൻ കേരളീയസമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ്‌ കാരക്കൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി (39283875), സ്കൂൾ ഓഫ്‌ ഡ്രാമ കൺവീനർ വിനോദ്‌ വി ദേവൻ (39189154) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!