bahrainvartha-official-logo
Search
Close this search box.

എൽഎംആർഎ പരിശോധനയിൽ കുടുങ്ങി അനധികൃത തൊഴിലാളികൾ

New Project - 2021-09-24T142034.490

മനാമ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റിയി​ലെ ലേ​ബ​ർ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കുടുങ്ങി അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ൾ. നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട് ആ​ൻ​ഡ്​​ ​റെസി​ഡ​ൻ​റ്​​സ് അ​ഫ​യേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ൽ.​എം.​ആ​ർ.​എ നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ളും താ​മ​സ നി​യ​മ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​ സം​യു​ക്ത പ​രി​ശോ​ധ​ന.

അ​റ​സ്​​റ്റി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ടു​ക​ട​ത്തു​മെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ എ​ൽ.​എം.​ആ​ർ.​എ​യു​ടെ തീ​രു​മാ​നം. എ​ൽ.​എം.​ആ​ർ.​എ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന്​ ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി അ​നു​സ​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മേ, വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളു​മു​ണ്ടാ​കും. തൊ​ഴി​ൽ​രം​ഗം ശു​ദ്ധീ​ക​രി​ച്ച്​ സു​താ​ര്യ​ത കൈ​വ​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ന​ധി​കൃ​ത തൊ​ഴി​ൽ സം​ബ​ന്ധി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 17506055 എ​ന്ന ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്തി​മാ​ക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!