bahrainvartha-official-logo
Search
Close this search box.

ഐവൈസിസി പ്രവർത്തനങ്ങൾ മാതൃകാപരം – യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് ബി വി ശ്രീനിവാസ്

WhatsApp Image 2021-09-28 at 8.47.27 PM

മനാമ: ഐവൈസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ യൂത്ത്‌ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഏഴാമത് യൂത്ത് ഫെസ്റ്റ് ആണ് കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ചത്. ഐമാക് സ്റ്റുഡിയോയില്‍ ബിഎംസി ഓണ്‍ലൈന്‍ ആയി നടന്ന പരിപാടി ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഐ വൈ സി സി ബഹ്‌റൈന്‍ എഫ്.ബി പേജ്, ബിഎംസി അടക്കം പത്തോളം സോഷ്യല്‍ മീഡിയ പേജുകളില്‍ ലൈവ് ആയി പരിപാടി തല്‍സമയം സംപ്രേഷണം ഉണ്ടായിരുന്നു, ഐഒസി ബഹ്റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഐമാക് മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ഫ്രാന്‍സിസ് കൈതാരം ആശംസകള്‍ നേര്‍ന്നു,

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ്, മഹിളാ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ നെറ്റാ ഡിസൂസ, എന്‍എസ്യൂ ദേശീയ പ്രസിഡന്റ് നീരജ് കുന്തന്‍, എഐസിസി സെക്രട്ടറി ധീരജ് ഗുര്‍ജാല്‍, കേരളത്തില്‍ നിന്നുള്ള എംപി മാര്‍, എംഎല്‍എ മാര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.

ഐ വൈ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൊറോണ രൂക്ഷമായ കാലത്ത് സംഘടന ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയം ആണെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ് അഭിപ്രായപ്പെട്ടു. ഐ വൈ സി സി പിന്തുടരുന്നത് യഥാര്‍ത്ഥ കോണ്‍ഗ്രസ് സംസ്‌കാരം ആണെന്നും അദ്ദേഹം പറഞ്ഞു.

ധീരരക്തസാക്ഷി ഷുഹൈബിന്റെ പേരില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മികച്ച സാമൂഹിക പ്രവര്‍ത്തനകന് ഐ വൈ സി സി നല്‍കുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായിക്ക് സമ്മാനിച്ചു. കോവിഡ് മഹാമാരിയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്ത ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെ ആദരിച്ചു. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു.

പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഹരിഭാസ്‌കര്‍ നന്ദി പറഞ്ഞു. സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാഗസിന്‍ ഐ ഓ സി പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ മാഗസിന്‍ കണ്‍വീനര്‍ ബെന്‍സി ഗനിയുഡ് വസ്റ്റ്യന് നല്‍കി പ്രകാശനം ചെയ്തു .

ഐവൈസിസി യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വിനോദ് ആറ്റിങ്ങലിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി കലാപരിപാടികള്‍ നടന്നു. ട്രഷര്‍ നിധീഷ് ചന്ദ്രന്‍, ബെന്‍സി ഗനിയുഡ് വസ്റ്റ്യന്‍, ഫാസില്‍ വട്ടോളി, സന്തോഷ് സാനി, സലിം എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!